KOYILANDY DIARY

The Perfect News Portal

‘ഒയിസ്ക’ ഐ.ഡി.യു. സുരക്ഷാ പ്രോജക്ടിനുള്ള അവാർഡ് കരസ്ഥമാക്കി.

കൊയിലാണ്ടി: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കുത്തിവെപ്പിലൂടെ ലഹരി ഉപയോഗിക്കുന്നവരിൽ എച്ച്.ഐ.വി. തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഒയിസ്ക – ഐ.ഡി.യു. സുരക്ഷാ 2018-20 വർഷത്തിലെ പ്രോജക്ടിൻ്റെ പ്രവർത്തനങ്ങൾക്കും 20-21 വർഷത്തിലെ ഡാറ്റകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനും സംസ്ഥാന തലത്തിൽ ഐ.ഡി.യു. സുരക്ഷാ പ്രോജക്ടിനുള്ള അവാർഡ് ഒയിസ്ക കരസ്ഥമാക്കി. ഡിസംബർ 1ന് ലോക എയ്ഡ്സ് ദിനത്തിൽ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രൊജക്ട് മാനേജർ നിഖിൽ ചന്ദ്, ഡയറക്ടർ അരവിന്ദ് ബാബു തുടങ്ങിവർ അവാർഡ് ഏറ്റു വാങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *