KOYILANDY DIARY

The Perfect News Portal

ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: ഡിസ്ട്രിക്ട്‌ ഇലവനും സെയ്‌ൻ്റ് ആന്റണീസും വിജയികൾ

കൊയിലാണ്ടി: ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്: ഡിസ്ട്രിക്ട്‌ ഇലവനും സെയ്‌ൻ്റ് ആന്റണീസും വിജയികൾ. മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ    സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ കാലിക്കറ്റ് ഇലവൻസ് വിജയിയും കാലിക്കറ്റ് സി എം സി റ്റി റണേഴ്സുമായി. ഗേൾസ് വിഭാഗത്തിൽ  സെന്റ് ആൻ്റണീസ് വടകര വിജയിയും മാർബിൾ ഗാലറി ടീം റണ്ണേഴ്സുമായി. സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ എം. എൽ. എ. പി വിശ്വൻ മാസ്റ്റർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന  സ്പോർട്സ് കൗൺസിൽ അംഗംടി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.   

ത്രോബോൾ അസോസിയേഷൻജില്ലാ വൈസ് പ്രസിഡന്റ് യു.കെ ശ്രീജിൻ കുമാർ, സി ടി ഏലിയാസ്, എ.കെ മുഹമ്മദ് അഷറഫ്, സിംല അബ്ദു റഹിമാൻ, പി. ഷെഫീഖ് എന്നിവർ    എന്നിവർ സംസാരിച്ചു. ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, കെ.വി അബ്ദുൾ മജീദ് സ്വാഗതവും ജില്ലാ സെക്രട്ടറി പി. സഫ്നാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *