KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരിയിൽ തെരുവുനായ ശല്യം രൂക്ഷം

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചു. ഹൈസ്കൂൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിലാണ് ആളൊഴിഞ്ഞ കെട്ടിടങ്ങൾ തെരുവു നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. ബാലുശ്ശേരി ഹൈസ്കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർഥികൾ ഭയത്തോടെയാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു പേർക്ക് തെരുവുനായ്ക്കകളുടെ കടിയേറ്റു.

രാത്രി കാലങ്ങളിൽ തൊട്ടടുത്ത പറമ്പുകളിലേക്കിറങ്ങുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ കടിച്ച് പരിക്കേൽപ്പിക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കളും മറ്റ് മാലിന്യങ്ങളും റോഡരികിൽ ചാക്കുകളിലാക്കി നിക്ഷേപിക്കുന്നത് തെരുവുനായശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *