KOYILANDY DIARY.COM

The Perfect News Portal

മേപ്പാടി തേയില തോട്ടത്തിലെ കേബിള്‍ കുരുക്കില്‍ പുള്ളിപ്പുലി കുടുങ്ങി

മേപ്പാടി: തേയില തോട്ടത്തിലെ കേബിള്‍ കുരുക്കില്‍ പുള്ളിപ്പുലി കുടുങ്ങി. താഴെ അരപ്പറ്റ ഹരിസണ്‍മലയാളം എസ‌്റ്റേറ്റിനുള്ളിലാണ‌് പുലി കുടുങ്ങിയ‌ത‌്. വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ‌്ച പകല്‍ ഏഴരയോടെ ജോലിക്ക‌് പോകുന്ന തൊഴിലാളികളാണ‌് പുലിയെ കണ്ടത‌്. റോഡിരികിന‌് മുകള്‍ വശത്ത‌് കേബിള്‍ കുരുക്കില്‍ അകപ്പെട്ട നിലയിലായിരുന്നു.

തുടര്‍ന്ന‌് എസ‌്റ്റേറ്റ‌് അധികൃതര്‍ വനപാലകരെ അറിയിച്ചു. സൗത്ത‌്‌ വയനാട‌് ഡിഎഫ‌്‌ഒ പി രഞ‌്ജിത‌്കുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി. സംഭവമറിഞ്ഞ‌് ജനം സ്ഥലത്ത‌് തടിച്ചുകൂടി. മേപ്പാടി പൊലീസ‌് എത്തിയാണ‌് ജനക്കൂട്ടത്തെ നിയന്ത്രിച്ചത‌്.

സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച‌ാണ‌് പുലിയെ കെണിയില്‍ നിന്നും രക്ഷപ്പെടുത്തിയത‌്. തുടര്‍ന്ന‌് കൂട്ടിലാക്കുകയും പത്ത‌് മണിയോടെ കൊണ്ടുപോകുകയും ചെയ‌്തു. നാല‌് വയസ‌് പ്രായമുള്ള പെണ്‍പുലിയാണ‌് കാര്യമായ പരിക്കേറ്റിട്ടില്ല. വനംവകുപ്പ‌് രണ്ട‌് ദിവസം പുലിയെ നിരീക്ഷണത്തിന‌് വിധേയമാക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!