KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ഹൈസ്കൂൾ സ്റ്റേഡിയത്തിന് അമീറുദ്ദീൻ മാസ്റ്ററുടെ പേര് നൽകണം.ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന സ്പോർട്സ് സ്റ്റേഡിയത്തിന് സ്കൂളിലെ മുൻ കായികാധ്യാപകനും സംസ്ഥാന-ദേശീയ വോളീബോൾ കോച്ചും പ്രമുഖ വോളീബോൾ താരവുമായിരുന്ന വി.ടി. അമീറുദ്ദീൻ്റെ പേര് നൽകണമെന്ന് ബ്ലൂമിംഗ് ആർട്സ് ഓൺലൈൻ പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ബ്ലൂമിംഗ് പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, കെ. ശ്രീധരൻ, സി. നാരായണൻ, പി. സുധാകരൻ, എം.കെ.കുഞ്ഞമ്മദ്, എസ്.ബി. നിഷിത് മുഹമ്മദ്, അശ്വിൻ ബാബുരാജ്, വിജീഷ് ചോതയോത്ത്, എൻ.പി. അചാഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *