KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരിൽ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും നിർമ്മിക്കണം: യുവജനവേദി

കൊയിലാണ്ടി: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ദീർഘകാലത്തെ നിരന്തര ആവശ്യമായ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും ഉടൻ നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലൂമിംഗ് ആർട്സ് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജന് നിവേദനം നൽകി. 

ബ്ലൂമിംഗ് യുവജനവേദി പ്രസിഡൻറ് എസ്.ബി. നിഷിത്ത് മുഹമ്മദ്, സെക്രട്ടറി അനീസ് മുഹമ്മദ്, ബ്ലൂമിoഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, വിജീഷ് ചോതയോത്ത്, എസ്.ആർ.അനുദേവ്, മുഹമ്മദ് ഷാദി, മുഹമ്മദ് റാസിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *