KOYILANDY DIARY

The Perfect News Portal

മൂന്നര വയസ്സുളള കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്​ഥാന തൊഴിലാളി അറസ്​റ്റില്‍

മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസ്സുളള കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്​ഥാന തൊഴിലാളി അറസ്​റ്റില്‍. മാനന്തവാടി സര്‍ക്കസ്​ കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) ആണ്​ പിടിയിലായത്​.

മാനന്തവാടി പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം. ഈ മാസം പകുതി മുതല്‍ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ്​ പരാതി. പ്രതിക്കെതിരെ പോക്​സോ നിയമ​പ്രകാരവും ബലാത്സംഗത്തിനുമാണ്  കേസ്​ ​രജിസ്​റ്റര്‍ ചെയ്​തിരിക്കുന്നത്​. പ്രതിയെ വൈദ്യ പരിശോധനക്ക്​ വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി സി.​െഎ എം.എം. അബ്​ദുല്‍ കരീമും സംഘവുമാണ്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​.

Leave a Reply

Your email address will not be published. Required fields are marked *