KOYILANDY DIARY.COM

The Perfect News Portal

അബൂദാബിയില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലയാളികള്‍ മരിച്ചു

അബൂദാബി: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലയാളികള്‍ അബൂദാബിയില്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ പൊരേടം ഷിബു വിലാസത്തില്‍ ഗോപാലകൃഷ്ണ കുറുപ്പി​ൻ്റെ മകന്‍ ഷിബു (33), കാസര്‍ഗോഡ്​ ബേക്കല്‍ പള്ളിപ്പുഴ സ്വദേശി ഇസ്​ഹാഖ്​, പത്തനംതിട്ട അടൂര്‍ തെങ്ങമം ശ്രീനന്ദനം വീട്ടില്‍ ജനാര്‍ദ്ദന​​െന്‍റ മകന്‍ ജയചന്ദ്രന്‍ നായര്‍ (51) എന്നിവരാണ്​ മരിച്ചത്​.

ഷിബു രണ്ടാഴ്ചയിലധികമായി അബൂദാബി മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു. അബൂദാബി ഇത്തിഹാദ് കാറ്ററിങില്‍ ജോലിക്കാരനായിരുന്നു. അവിവാഹിതനാണ്. മാതാവ്. കുഴിക്കുളത്തു വിളക്കുഴി പുത്തന്‍ വീട്ടില്‍ ഗീതാ കുമാരി. സഹോദരന്‍ വിഷ്ണു ഗോപാലകൃഷ്ണ കുറുപ്പ്. ബനിയാസില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കോവിഡ് ബാധിച്ച്‌ രണ്ടാഴ്ച്ച മുമ്പാണ് ഇസഹാഖിനെ റസീന്‍ ക്യാമ്ബില്‍ പ്രവേശിപ്പിച്ചത്​. പരേതരായ അബ്​ദുല്‍ റഹിമാന്‍ സാറ ദമ്ബതികളുടെ മകനാണ്​. ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​. അബൂദബി കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന്​ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബനിയാസില്‍ ഖബറടക്കും.

അബൂദാബി മഫ്​റഖ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ്​ ജയചന്ദ്രന്‍ നായര്‍ മരിച്ചത്​. അബൂദാബി ഓയില്‍ ഫീല്‍ഡ് സര്‍വീസസ് (അഡോസ്) കമ്ബനിയില്‍ ലോജിസ്റ്റിക് കോഓര്‍ഡിനേറ്ററായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: ആകാശ്, അക്ഷിത. മൃതദേഹം ബനിയാസില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!