KOYILANDY DIARY

The Perfect News Portal

മൂടാടി ഊരാളത്ത് സോയ ദാമോദരനെ സേവാഭാരതി അനുമോദിച്ചു

കൊയിലാണ്ടി: സംസ്കൃത സാഹിത്യത്തിൽ കാളിദാസന്റെ വർണ്ണ സങ്കൽപ്പം എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ മൂടാടി ഊരാളത്ത് സോയ ദാമോദരനെ കൊയിലാണ്ടി സേവാഭാരതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെച്ച് അനുമോദിച്ചു.
ഡോ: പ്രശാന്ത് സേവാഭാരതിയുടെ പുരസ്ക്കാരം സോയ ദാമോദരന് നൽകി. സേവാഭാരതി ജില്ലാ ജനറൽ സിക്രട്ടറി വി.എം മോഹനൻ, മോഹനൻ കല്ലേരി, മുരളി കെ.കെ, അനിൽ അരങ്ങിൽ, ശ്യാം ബാബു, സജിത്ത് എം.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *