KOYILANDY DIARY

The Perfect News Portal

മുൻ എം.എൽ.എ. വി.ടി. ബൽറാം സഞ്ചരിച്ച കാർ തട്ടി യുവതിക്ക് പരിക്ക്

കൊയിലാണ്ടി: കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എ.യുമായ വിടി ബൽറാം സഞ്ചരിച്ച കാർ ഇടിച്ച് യുവതിക്ക് നിസ്സാര പരിക്കേറ്റു.. യുവതിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാ്ൻ്റിന് സമീപമായിരുന്നു സംഭവം. നടേരി മൂഴിക്കു മീത്തൽ കുഞ്ഞാരി സഫിയയ്ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമല്ലാത്തതിനാൽ യുവതി വീട്ടിലേക്ക് മടങ്ങി. ബൽറാം സഞ്ചരിച്ച് കാർ യുവതിയെ തട്ടി പരിക്കേൽപ്പിക്കുകയും നിർത്താതെ പോയി എന്നും പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും വാർത്ത പരന്നിരുന്നു.

ഇത് തെറ്റാണെന്ന് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കി. ചെറിയ അപകടമായതുകൊണ്ട് ഡ്രൈവർ പുറത്തിറങ്ങി സ്ത്രീയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതായും യുവതിയുമായി മറ്റൊരു പ്രശ്‌നവുമില്ലെന്നും ആവശ്യമായ സഹായങ്ങൾ ചെയ്തതായും ഇവർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *