KOYILANDY DIARY

The Perfect News Portal

മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി: പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി: പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉളപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ വിഹിതമായി 14 ലക്ഷവും, ഗ്രാമ പഞ്ചായത്ത് വിഹിതമായി 5 ലക്ഷവുമാണ് പദ്ധതിക്കായി വകയിരുത്തിയത്. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെ.വി സുരേന്ദ്രൻ, പി. സുരേന്ദ്രൻ, തയ്യിൽ ബഷീർ, എം.ടി രവീന്ദ്രൻ, അമ്പിളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ സന്ധ്യ ഷിബു സ്വാഗതവും, പി.ടി.സോമൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *