KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 7 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ 7 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും, പരിസ്ഥിതി മലിനീകരണവും  പുതിയ തലമുറയെ  ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന  ഘടകങ്ങളാണ്. സർക്കാർ ഇതിന് വലിയ പ്രോൽസാഹനം നൽകി വരികയാണ്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ആദ്യ ഘട്ടത്തിൽ  മണ്ഡലത്തിലെ 7 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. പൂക്കാട് – തോരയിക്കടവ് റോഡ്, ചെങ്ങോട്ടുകാവ് ടൗൺ, കൊയിലാണ്ടി പഴയ ബസ്സ്റ്റാൻഡ് 1, കൊയിലാണ്ടി പഴയ ബസ്സ്റ്റാൻഡ് 2, കൊല്ലം ചിറ, നന്തി റെയിൽവേ മേൽപാലത്തിന് ചുവടെ, പയ്യോളി നെല്ല്യേരി മാണിക്കോത്ത് എന്നീ കേന്ദ്രങ്ങിലാണ് ആദ്യ ഘട്ടത്തിൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *