KOYILANDY DIARY

The Perfect News Portal

മുത്താമ്പിയില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

നടേരി: മുത്താമ്പിയില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണിത്. മുത്താമ്പി, അണേല, ആഴാവില്‍താഴ, നടേരിക്കടവ്, പെരുവട്ടൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കെല്ലാം ഇവിടെ മാവേലിസ്റ്റോര്‍ വന്നാല്‍ പ്രയോജനം ചെയ്യും.

മുത്താമ്പിയില്‍ മാവേലിസ്റ്റോര്‍ തുറക്കുന്നതുസംബന്ധിച്ച് മുന്‍പും ചില ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും സാങ്കേതികപ്രശ്‌നങ്ങള്‍ പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. മാവേലിസ്റ്റോര്‍ അനുവദിക്കണമെങ്കില്‍ അതിനനുകൂലമായി നഗരസഭ പ്രമേയം പാസാക്കുകയാണ് ആദ്യമായിവേണ്ടത്. തുടര്‍ന്ന് സൗകര്യപ്രദമായ കെട്ടിടം ലഭ്യമാക്കണം. ഇതിന്റെ വാടക, കംപ്യൂട്ടര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി നഗരസഭാ ഫണ്ടില്‍നിന്ന് ഒരുലക്ഷം രൂപയും അനുവദിക്കണം. ഈ തീരുമാനം സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിച്ചാല്‍ നടപടികള്‍ വേഗത്തിലാവും.

Leave a Reply

Your email address will not be published. Required fields are marked *