KOYILANDY DIARY

The Perfect News Portal

മുചുകുന്നിൽ കുഴൽകിണർ കുഴിക്കുന്നതിനിടെ കംപ്രസർ പൊട്ടിത്തെറിച്ച് 3 പേർക്ക് പരുക്ക്

കൊയിലാണ്ടി: മുചുകുന്നിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ കംപ്രസർ പൊട്ടിത്തെറിച്ച് 3 പേർക്ക് പരുക്ക്. ലോറി കത്തി നശിച്ചു. നെരവത്ത് രാജേഷ് എന്നയാളുടെ വീട്ടിൽ കുഴൽ കിണറിന് കുഴിയെടുക്കവെയാണ് അപകടം ഉണ്ടായത്. ലോറിയിൽ സെറ്റ് ചെയ്ത മെഷിനറിയുടെ എയർ പൈപ്പ് ലീക്കായതിൻ്റെ ഭാഗമായി കംപ്രസർ ജാമായതിന്‌ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ലോറി പൂർണ്ണമായും കത്തിനശിച്ചു.

ലോറി ഉടമ പയ്യോളി സ്വദേശി ഹാരിസ് ഉൾപ്പെടെ 3 പേരെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുംകാരും കൊയിലാണ്ടിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *