KOYILANDY DIARY

The Perfect News Portal

മിന്നല്‍ ബസിനെ വട്ടം കറക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് കിട്ടിയത് 5000 രൂപ പിഴ

വടകര: കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നില്‍ കയറി ബസിനെ വട്ടം കറക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്നാല്‍ കെ.എസ്.ആര്‍.ടിസിയുടെ പുതിയ പരീക്ഷണമായ മിന്നല്‍ ബസിനെ വട്ടം കറക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് കിട്ടിയത് 5000 രൂപ പിഴ ശിക്ഷ. കാസര്‍കോട്ട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസിന്റെ വഴിമുടക്കി തലശേരി മുതല്‍ പുന്നോല്‍ വരെ കാറോടിച്ച വിദ്യാര്‍ത്ഥിക്കാണ് പണി കിട്ടിയത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം.

തലശേരിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന അഴിയൂര്‍ സ്വദേശിയാണ് മിന്നലിന്റെ വഴി മുടക്കാന്‍ ശ്രമിച്ചത്. പുന്നോല്‍ ഭാഗത്ത് നിന്നും ബസിനെ മറികടന്ന കാര്‍ ഏറെ നേരെ ബസിനെ മറികടന്ന് പോകാന്‍ അനുവദിച്ചില്ല. സഹികെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഡ്രെെവറോട് പരാതിപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *