KOYILANDY DIARY

The Perfect News Portal

മികച്ച നേട്ടവുമായി വന്മുഖം എളമ്പിലാട് സ്ക്കൂൾ

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ നടന്ന  ക്വിസ്സ് മത്സരങ്ങളിൽ വന്മുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിന് മികച്ച നേട്ടം. കോഴിക്കോട് വെച്ച് നടന്ന ജില്ലാതല KPSTA മെഗാ ക്വിസ്സിൽ എ. വി. ദേവലക്ഷ്മി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് അസി. കലക്ടർ സി. ബിജുവിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
മഹാത്മ രാവറ്റമംഗലം സംഘടിപ്പിച്ച കൊയിലാണ്ടി താലൂക്ക് തല ഗാന്ധി ക്വിസ്സിൽ നിരഞ്ന-ദേവലക്ഷ്മി ടീം* 
ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം ആന്തേരി കമലയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. കളേഴ്സ് മൂടാടി സംഘടിപ്പിച്ച ഗാന്ധി ക്വിസ്സിൽ നിരഞ്ജന എസ് മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *