KOYILANDY DIARY

The Perfect News Portal

മാലിന്യ മുക്ത നഗരസഭ: കൊയിലാണ്ടി നഗരസഭക്ക് വീണ്ടും അംഗീകാരം

കൊയിലാണ്ടി:  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2019, ലെ മികച്ച നഗരസഭക്കുള്ള “ഹരിതം” അവാർഡ് കൊയിലാണ്ടി  നഗരസഭക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ജൂൺ 5 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് നഗരസഭ ചെയർമാനും സംഘവും അവാർഡ് ഏറ്റുവാങ്ങും.  നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനും, മികച്ച അംഗീകാരം നേടുന്നതിനും നഗരസഭയൊടൊപ്പം പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും ചെയർമാൻ നന്ദിപറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നഗരസഭക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *