KOYILANDY DIARY

The Perfect News Portal

മാറ്റിവെച്ച ഭാഗ്യക്കുറി നറുക്കെടുപ്പ് 25 മുതൽ പുനരാരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് 25 മുതല്‍ തുടങ്ങും. സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര- ബിഎം ആറ്, ലൈഫ് വിഷു ബമ്പര്‍ – ബിആര്‍ 79 എന്നിവയുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29 ജൂലൈ രണ്ട്, ആറ്, ഒമ്പത്, 13,16, 20, 22 തീയതികളില്‍ നടത്തും. ഭാഗ്യക്കുറി ഓഫീസുകളില്‍ വ്യാഴാഴ്ച മുതല്‍ ലോട്ടറി വില്‍പ്പന പുനരാരംഭിക്കും. ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *