KOYILANDY DIARY

The Perfect News Portal

മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരളത്തിൽ ഭീകരത തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗ്ഗവറാം. കൊയിലാണ്ടിയിൽ മാറാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറാട് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കാതെ ഇടത് വലത് മുന്നണികൾ ഒത്തുകളിച്ചതിന്റെ ദുരന്തഫലമാണ് ഇവിടെ നടന്ന അപ്രഖ്യാപിത ഹർത്താലും തുടർന്നുള്ള പ്രശ്നവും.

സദാനന്ദൻ ആയാത്തിൽ അദ്ധ്യക്ഷത വഹിച്ചു. അനിൽ മായനാട്, സംസ്ഥാന സെക്രട്ടറി കെ.ഷൈനു, ദാമോദരൻ കുന്നത്ത്, സുബീഷ് ഇല്ലത്ത്, കെ.ശിവദാസൻ ,കെ.രാമകൃഷ്ണണൻ, വി.ബാലൻ, ശശി ആനവാതിൽ,സന്തോഷ്  എന്നിവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *