KOYILANDY DIARY.COM

The Perfect News Portal

മാമ്പുഴയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനം പോലീസ് കണ്ടെത്തി

കോഴിക്കോട്: ദേശീയപാത ബൈപ്പാസില്‍ പന്തീരാങ്കാവ് മാമ്പുഴയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനം പോലീസ് കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ സ്വകാര്യ ലോറി ഗോഡൗണില്‍ ഒളിപ്പിച്ചിടത്തുനിന്ന് ട്രാഫിക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഹരിയാണ രജിസ്ട്രേഷനുള്ള (എച്ച്‌.ആര്‍. 55. കെ. 6119) കണ്ടെയ്നര്‍ ലോറിയാണ് മരണത്തിന് ഇടയാക്കിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബൈപ്പാസില്‍ പന്തീരാങ്കാവ് മാമ്പുഴ പാലത്തിനുസമീപം വാഹനമിടിച്ച്‌ ബാലുശ്ശേരി പനങ്ങാട് തെയ്യത്തുംകാവില്‍ ശിവദാസന്റെ മകന്‍ വിപിന്‍ദാസ് (25), കിനാലൂര്‍ കച്ചേരിക്കണ്ടി മാടത്തും കോവിലകത്ത് ഭാസ്കരന്റെ മകന്‍ വൈഷ്ണവ് (23) എന്നിവര്‍ മരിച്ച കേസിലാണ് വഴിത്തിരിവ്.

വിപിന്‍ദാസിന്റെ തൃശ്ശൂര്‍ ചാവക്കാടുള്ള സഹോദരിയുടെ വീട്ടില്‍ പോയി ബൈക്കില്‍ തിരിച്ചുവരുമ്ബോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയ കണ്ടെയ്നര്‍ ലോറി വൈദ്യരങ്ങാടിക്ക് സമീപമുള്ള സ്വകാര്യ ലോറി യാര്‍ഡില്‍ നിന്നാണ് കണ്ടെത്തിയത്.

അപകടം നടന്ന സ്ഥലത്ത് ചൊവ്വാഴ്ച പകല്‍ പരിശോധന നടത്തിയപ്പോള്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ പൊട്ടിവീണതായി കണ്ടെത്തിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് വാഹനം കണ്ടെത്താന്‍ സഹായിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇപ്പോഴും ഒളിവിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!