KOYILANDY DIARY

The Perfect News Portal

മാതൃഭൂമി സാഹിത്യ പുരസ്ക്കാരം പ്രൊഫ. എം.കെ. സാനുവിന് സമ്മാനിച്ചു

കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്ക്കാരം പ്രൊഫ. എം.കെ. സാനുവിന് എം.ടി വാസുദേവന്‍ നായര്‍ സമ്മാനിച്ചു. സാനുമാഷിന് പുരസ്കാരം നല്‍കുന്നതിനപ്പുറത്ത് മനസാ പ്രണാമം അര്‍പ്പിക്കുകയാണെന്ന് എം.ടി പറഞ്ഞു.

ജീവചരിത്രങ്ങളുടെ ആചാരോപചാരങ്ങളെല്ലാം മാറ്റി മറിച്ച്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ നമുക്ക് സമ്മാനിച്ച കൃതികളാണ് സാനുമാഷിന്റേതെന്നും എം.ടി പറഞ്ഞു. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *