KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തില്‍ ചരിത്രമതില്‍ ഒരുങ്ങുന്നു

 പിറന്നാളാഘോഷത്തിന് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ചരിത്ര നിമിഷങ്ങള്‍ ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആലേഖനം ചെയ്തു കൊണ്ടുള്ള ചരിത്ര മതില്‍രൂപം കൊള്ളുന്നു. കലാലയത്തില്‍ ഓഡിറ്റോറിയത്തിന് പുതുതായി പണിത ചുറ്റുമതിലില്‍ മുപ്പതോളം കലാകാരന്മാര്‍ സിമന്റ് റിലീഫ് ശില്‍പ്പങ്ങളിലൂടെ ചിത്രഭാഷ്യമൊരുക്കുന്ന ചിത്രലേഖനം ചിത്രകാരന്‍ എം.വി.എസ്.പൂക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് യു.കെ.രാഘവന്‍ അധ്യക്ഷത വഹിച്ചു.

എ.കെ.രമേശ്, ശിവദാസ് പൊയില്‍ക്കാവ്, പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി, കെ.ശ്രീനിവാസന്‍, ബാലന്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *