KOYILANDY DIARY

The Perfect News Portal

മാജിക്ക് അക്കാദമിയുടെ വിസ്മയ സാന്ത്വന യാത്ര ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സാമൂഹിക ഇടപെടല്‍ മാജിക്കിലൂടെ എന്ന ലക്ഷ്യവുമായി കൊയിലാണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാജിക്ക് അക്കാദമിയുടെ പുതിയ പദ്ധതിയായ വിസ്മയസാന്ത്വന യാത്രയുടെ ഉദ്ഘാടനം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. അസിസ്റ്റന്റ് കളക്ടര്‍ ഇമ്പശേഖറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആര്‍.എല്‍. ബൈജു അധ്യക്ഷതവഹിച്ചു. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് എന്‍. രാജേന്ദ്രന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കല്‍പ്പറ്റ നാരായണന്‍, ഡോ. ആര്‍.എല്‍. സരിത, കമാല്‍ വരദൂര്‍, എം.ജി. ബല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മാജിക്ക് അവതരിപ്പിച്ചു. മാനസികാരോഗ്യ കേന്ദ്രങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കേന്ദ്രങ്ങള്‍, ജയിലുകള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളുകള്‍ എന്നിവ സന്ദര്‍ശിച്ച് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാനാണ് വിസ്മയ സാന്ത്വനയാത്ര നടത്തുന്നത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ആരംഭിക്കുന്ന യാത്ര പൂക്കാട് അഭയം, നെസ്റ്റ് കൊയിലാണ്ടി, നന്തി ആശാനികേതന്‍, സ്‌നേഹഭവന്‍ പയ്യോളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വടകര തണലിലാണ് യാത്ര സമാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *