KOYILANDY DIARY

The Perfect News Portal

വാളയാർ കൊലപാതകം: മഹിളാ മോർച്ചയുടെ പ്രതിഷേധ സംഗമം

കൊയിലാണ്ടി: വാളയാറിലെ ദളിത് പെൺകുട്ടികളുടെ കൊലപാതക  കേസ് അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി മഹിളാ മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ  പ്രതിഷേധ സംഗമം നടത്തി. തുടരന്വേഷണം CBI ക്ക് കൈമാറണമെന്ന് മഹിളാ മോർച്ച ആവശ്യപ്പെട്ടു.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ്സ്. ആർ. ജയ്കിഷ്  ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച പ്രസിഡൻ്റ് മുത്തുകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. നിഷ , സതീദേവി, കൃഷ്ണ, കെ. വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *