KOYILANDY DIARY

The Perfect News Portal

പരീക്ഷകൾ മാറ്റിവയ്ക്കണം: കേരള വിദ്യാർത്ഥി ജനത


കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ UG, PG എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. എങ്കിൽപ്പോലും യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെ യൂണിവേഴ്സിറ്റി പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.

കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പും ഇല്ലാതെ പരീക്ഷകൾ നടത്തുന്നത് നിർത്തി വയ്ക്കണമെന്നും വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കേരള വിദ്യാർത്ഥി ജനത ജില്ല പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *