KOYILANDY DIARY

The Perfect News Portal

മഹാനവമി നാളിൽ കൊല്ലം ശ്രീ പിഷാരികാവിൽ ശരൺദേവിന്റെ നേതൃത്വത്തിൽ നടന്ന ഹാർമോണിയം കച്ചേരി

കൊയിലാണ്ടി: മഹാനവമി നാളില്‍ കൊല്ലം പിഷാരികാവില്‍ സംസ്ഥാന കേരളോത്സവ ജേതാവ് ശരണ്‍ദേവിന്റെ നേതൃത്വത്തില്‍ രാവിലെ അവതരിപ്പിച്ച ഹാര്‍മോണിയം കച്ചേരി ഭക്തരെയും സംഗീതാസ്വാദകരെയും സംഗീതത്തിന്റെ വിസ്മയ ലോകത്തേക്ക് നയിച്ചു.

പാലക്കാട് പ്രേംരാജിന്റയും ശ്രീധരന്‍ കുറുവങ്ങാടിന്റെയും ശിഷ്യനായ ശരണ്‍ദേവിന്റെ ഹാര്‍മോണിയം കച്ചേരിയിലെ അരങ്ങേറ്റവുമായിരുന്നു. കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭ വാദ്യകലാകാരന്മാരായ എന്‍.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം) എന്നിവരോടൊപ്പം പുഷ്പ പ്രേംരാജ് (വയലിന്‍), അശ്വിന്‍ പി.പ്രേം (കീബോര്‍ഡ്) എന്നിവര്‍ പക്കമേളമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *