KOYILANDY DIARY

The Perfect News Portal

മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: ഓഗസ്റ്റ് ആദ്യം മുതല്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞു. പന്ത്രണ്ട് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പൊന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടില്ല. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ ഇടുക്കിയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം മഴയുടെ ശക്തി കുറഞ്ഞു.

വെള്ളിയാഴ്ച കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കരുതുന്നത്. ശനിയാഴ്ച മുതല്‍ മഴ പൂര്‍ണമായും മാറി നില്‍ക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണം. അതേസമയം ഓഗസ്റ്റ് എട്ട് മുതല്‍ പെയ്ത ശക്തമായ മഴ സംസ്ഥാനത്തെ മഴക്കുറവെല്ലാം പരിഹരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷകാലത്ത് കേരളത്തിന് ലഭിക്കേണ്ട മഴ ഇതിനകം ലഭിച്ചു കഴിഞ്ഞു.

എന്നാല്‍ ജില്ലകളുടെ കണക്കെടുത്താല്‍ ഇടുക്കിയില്‍ 20 ശതമാനവും വയനാട്ടില്‍ 15 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 വരെ നീളുന്ന കാലവര്‍ഷ കാലയളവില്‍ ഈ കുറവും പരിഹരിക്കപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കൂകൂട്ടല്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *