KOYILANDY DIARY

The Perfect News Portal

മരത്തിൻ്റെ കൊമ്പ് അടർന്നുവീണ് വീട്‌ തകർന്നു

കൊയിലാണ്ടി: കോമത്ത് കര സംസ്ഥാന പാതയോരത്ത് വീടിന് മുകളിലേക്ക്  മരത്തിൻ്റെ കൊമ്പ് അടർന്നുവീണു. സമീപത്ത് താമസിക്കുന്ന വട്ടക്കണ്ടി ശാരദയുടെ വീട്‌ തകർന്നു. വീടിൻ്റെ ഓടുകളും പട്ടികയും ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. 

വീട്ടിനുള്ളിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഈ മരം മുറിച്ചുമാറ്റാൻ കലക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ശാരദയുടെ കുടുംബം പരാതി നൽകിയിരുന്നു.  ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ചെങ്കിലും മരം മുറിച്ച് മാറ്റാൻ നടപടിയൊന്നും ആയില്ല. മരക്കൊമ്പ് മുറിഞ്ഞ് തൂങ്ങി നിൽക്കുന്നതിനാൽ വീട്ടിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. അധികൃതർ മരം മുറിച്ച് നീക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *