KOYILANDY DIARY

The Perfect News Portal

മരക്കൊമ്പ് ചാഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മൂടാടി KSEB ഓഫീസിനു മുന്നിൽ റോഡിലേക്ക് മരക്കൊമ്പ് ചാഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടുകൂടി കനത്ത മഴയിൽ മരം ചെരിയുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റ നേതൃത്വത്തിൽ  അഗ്നിരക്ഷ സേനാഗങ്ങൾ  മരകൊമ്പ് മുറിച്ചു മാറ്റി.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദ് ഫയർ&റെസ്ക്യു ഓഫീസർമാരായ നിതിൻരാജ്, അമൽരാജ്, റിനീഷ് പി. കെ, ശ്രീരാഗ് ലിനീഷ്, ഹോം ഗാര്‍ഡുമാരായ ഓം പ്രകാശ്, ബാലൻ ടി.പി എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *