KOYILANDY DIARY.COM

The Perfect News Portal

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍പീസ്’ ട്രെയിലര്‍ പുറത്തിറങ്ങി. ഇറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏഴ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. മെഗാ താരത്തിന്റെ സ്റ്റൈലന്‍ ലുക്കും ആക്ഷനും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജിലേക്ക് എത്തുന്ന അതിലും പ്രശ്നക്കാരനായ ഇംഗ്ലീഷ് പ്രഫസറാണ് എഡ്ഡി. ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമയില്‍ ആറോളം ആക്ഷനുകളുണ്ട്. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പൂനം, കലാഭവന്‍ ഷാജോണ്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

നേരത്തെ മാസ്റ്റര്‍ പേസിന്റെ ടീസര്‍ റെക്കോര്‍ഡിട്ടിരുന്നു. അതിവേഗം 10,000, 20,000, 30,000, 40,000 ലൈക്കുകള്‍ നേടിയ ടീസര്‍ 24 മണിക്കൂര്‍ കൊണ്ട് 47,000 ലൈക്കുകള്‍ നേടിയിരുന്നു. 24 മണിക്കൂര്‍ കൊണ്ട് എട്ടര ലക്ഷത്തിലധികം ആളുകള്‍ കണ്ട ടീസര്‍ എന്ന പേരും മാസ്റ്റര്‍പീസിനായിരുന്നു. ചിത്രം ക്രിസ്മസിന് പുറത്തിറങ്ങും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!