KOYILANDY DIARY

The Perfect News Portal

മന്ത്രി ഇ.പി. ജയരാജനും ഭാര്യക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു

കണ്ണൂര്‍: വ്യവസായ മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരക്കും കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു .

കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ റിസള്‍ട്ട് ഇന്നാണ് ലഭിച്ചത്. മികച്ച ചികിത്സക്കായി മന്ത്രിയെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു .

സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇ പി ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും രോഗം സ്ഥിരീകരിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *