KOYILANDY DIARY

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തിലെ 7 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 7 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂടാടി ഗ്രാമപഞ്ചായത്തിലേക്കായി അനുവദിച്ച 7 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. 

കുറ്റിക്കാട്ടിൽ താഴ റോഡ്, മുറിക്കലിന്റകത്ത് ബീച്ച് റോഡ്, എൻ. എച്ച് മായഞ്ചേരി റോഡ്, പടിഞ്ഞാറെ താഴെ മുചുകുന്ന് റോഡ്, ചിങ്ങപുരം ചാക്കര റോഡ്, നാറങ്ങോളിക്കുളം തെക്കെയിൽ മുക്ക് റോഡ്,  മരക്കുളം പാറക്കാട് റോഡ് എന്നിങ്ങനെ 7 റോഡുകളുടെ പ്രവൃത്തികളാണ് ഉദ്ഘാടനം ചെയ്തത്. 65 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ. ജീവാനന്ദൻ മാസ്റ്റർ, വാർഡ് അംഗങ്ങളായ റഷീദ, യു. വി. മാധവൻ, വി.വി. സുരേഷ്, ഹർഷലത, ശ്രീജിത ഒതയോത്ത്, ജനാർദ്ദനൻ കെ.വി,  മിനി തെക്കെവീട്ടിൽ, പി. വി. ഗംഗാധരൻ, സി. കെ. ശ്രീകുമാർ, സോമലത, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്  എന്നിവർ സന്നിഹിതരായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *