KOYILANDY DIARY

The Perfect News Portal

തലശ്ശേരിയിൽ ബോംബ് നിർമ്മിക്കാനുപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളും, പഴകിയ ആയുധങ്ങളും പിടികൂടി

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രിയി​ല്‍ പൊ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും ചേ​ര്‍​ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ബോം​ബ് നി​ര്‍മി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും പ​ഴ​കി​യ ആ​യു​ധ​വും ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി നഗ​ര​സ​ഭ പ​രി​ധി​യി​ലെ കു​യ്യാ​ലി ബ​സ്​​സ്​​റ്റോ​പ്പി​ന് സ​മീ​പം ആളൊഴിഞ്ഞ പ​റ​മ്പില്‍ ​നി​ന്നാ​ണ് സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ​ള്‍​ഫ​ര്‍, അ​മോ​ണി​യം നൈ​ട്രേ​റ്റ്, ഗു​ണ്ടു​ക​ള്‍ എ​ന്നി​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​മാ​ക്കൂ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രു വാ​ള്‍ ക​ണ്ടെ​ത്തി​യ​ത്.ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി.​എ​ച്ച്‌. യ​തീ​ഷ് ച​ന്ദ്ര​യു​ടെ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ആ​യു​ധ​വും ത​ല​ശ്ശേ​രി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​ത്. കു​യ്യാ​ലി, കാ​വും​ഭാ​ഗം, കൊ​ള​ശ്ശേ​രി, ത​യ്യി​ല്‍ സ്‌​കൂ​ള്‍ പ​രി​സ​രം, ഊ​രാ​ങ്കോ​ട്ട്, കു​ട്ടി​മാ​ക്കൂ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ രാ​ഷ്​​ട്രീ​യ സം​ഘ​ര്‍ഷം നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ല്‍ക​ണ്ടാ​ണ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യ​ത്. പൊ​ന്ന്യം ചൂ​ള​യി​ല്‍ ബോം​ബ് നി​ര്‍​മാ​ണ​ത്തി​നി​ടെ മൂ​ന്ന് സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇൗ ​സം​ഭ​വ​ത്തി‍െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്​​ട്രീ​യ​പാ​ര്‍​ട്ടി ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി​യ​ത്.

Advertisements

ജി​ല്ല​യി​ല്‍ പൊ​ന്ന്യം, ക​തി​രൂ​ര്‍ ഉ​ള്‍െ​പ്പ​ടെ​യു​ള​ള മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും നേ​ര​ത്തേ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി േക​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് ര​ഹ​സ്യാേ​ന്വ​ഷ​ണ വി​ഭാ​ഗം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്.

ബോം​ബ് നി​ര്‍​മാ​ണ​ത്തി​ന് പ​ല​യി​ട​ത്തും ഒ​ളി​ത്താ​വ​ള​ങ്ങ​ളു​ണ്ടെ​ന്നും പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും തി​ര​ച്ചി​ല്‍ ഉൗ​ര്‍​ജി​ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. സി.​ഐ. കെ. ​സ​ന​ല്‍കു​മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ സി. ​രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ല​ശ്ശേ​രി മേ​ഖ​ല​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *