KOYILANDY DIARY.COM

The Perfect News Portal

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

.

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. എടക്കുളം വെളുത്തമണ്ണിൽ അലവിക്കുട്ടിയുടെ മകൻ റഷീദ് (56) (കുറുവങ്ങാട്) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. കവലാട് ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ റഷീദിന് ദേഹാസ്വസ്ത്യം ഉണ്ടാകുകയായിരുന്നു. ഉടനെ കൂടെയുള്ളവർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എലത്തൂർ കോസ്റ്റൽ പോലീസ് തുടർനടപടി സ്വീകരിച്ചു വരുന്നു. ഭാര്യ: സുലേഖ, മക്കൾ; മുഹമ്മദ്, ഷഹൽ, റാഷിദ്.

Share news
error: Content is protected !!