KOYILANDY DIARY

The Perfect News Portal

മണ്ണെങ്കിൽ ക്ഷേത്രോത്സവം കൊടിയേറി

കൊയിലാണ്ടി> മുചുകുന്ന് മണ്ണെങ്കിൽ പരദേവതക്ഷേത്ര മഹോത്സവം ക്ഷേത്രം മേൽശാന്തി മരങ്ങാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഫിബ്രവരി 5ന് ഊട്ടുപുര സമർപ്പണം മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് സജീവ് മറോളി നിർവ്വഹിക്കും. കുട്ടികളുടെ കലാപരിപാടികൾ, തിറയാട്ടം എന്നിവ ഉണ്ടായിരിക്കും.