KOYILANDY DIARY

The Perfect News Portal

കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ സിവിൽസ്റ്റേഷൻ മാർച്ച് നടത്തി

കൊയിലാണ്ടി> വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ (സി.ഐ.ടി.യു) മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി. മാർച്ച് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.ഗോപാലൻ, കെ.സുകുമാരൻ, കെ.ജാനകി, എം.എം മൂത്തോറൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.