KOYILANDY DIARY

The Perfect News Portal

ഭിന്നശേഷി സഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2020 – 21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഭിന്നശേഷി സഭ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, നഗരസഭാംഗം വി.കെ. രേഖ, ഐ.സി.ഡി.എസ്. ഓഫീസര്‍ ടി.കെ. പുഷ്പ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *