KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ നടത്തി. കൂത്താളി എയുപി സ്കൂളില്‍ ചേര്‍ന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.വി. സുമ അദ്ധ്യക്ഷത വഹിച്ചു.

എം.കെ. ബാബു പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.വി. മധു, ബിജി കണ്ണിപ്പൊയില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എം. അനൂപ് കുമാര്‍, പി.ആര്‍. സാവിത്രി, പി.എം. ബിന്ദു, പി. രാധ, ഇ.പി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

140ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത ഗ്രാമസഭയില്‍ പുതിയ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ നിര്‍ദ്ദേശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!