KOYILANDY DIARY

The Perfect News Portal

ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി. കോഴിക്കോട് സര്‍വശിക്ഷാ അഭിയാനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) എന്നിവ സംയുക്തമായാണ് ജാലിക എന്ന പരിശീലന പദ്ധതിക്ക് രൂപം നല്‍കിയത്.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കാഴ്ച, കേള്‍വി, ശാരീരികശേഷി എന്നിവയില്‍ കുറവ്, പഠനവൈകല്യങ്ങള്‍, ബുദ്ധിപരമായ പരിമിതി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന 13,000 കുട്ടികളാണ് ജില്ലയിലെ പ്രൈമറി ക്ലാസ്സുകളിലുള്ളത്. ഇതില്‍ മുന്നൂറോളം കുട്ടികള്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം കിടപ്പിലായവരാണ്.

ഇവരുടെ പരിശീലനത്തിന് നിയമിക്കപ്പെട്ട 150 അധ്യാപകര്‍ക്കാണ് പരിശീലനം. കോഴിക്കോട്, വടകര, കൊടുവള്ളി, മാവൂര്‍, പേരാമ്പ്ര, കുന്നുമ്മല്‍ എന്നീ ആറ് ഓട്ടിസം സെന്ററുകള്‍ കോഴിക്കോട് എസ്.എസ്.എ.യ്ക്കു കീഴിലുണ്ട്. പ്രോഗ്രാം ഓഫീസര്‍ എ.കെ. അബ്ദുള്‍ ഹക്കീം, ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.  ജയകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.  കെ. എസ്. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *