പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ അഗ്നിച്ചിറകുകൾ പരിപാടി സംഘടിപ്പിച്ചു
.
പൊയിൽക്കാവ്: എൻ.എസ്.എസ് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ അഗ്നിച്ചിറകുകൾ എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ സ്വയം പര്യാപ്തത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഷിംങ് പൗഡർ, വാഷിംങ് ഡിഷ്, അണുനശീകരണ ഉൽപന്നങ്ങൾ, വിവിധ തരം സോപ്പുകൾ, അഞ്ഞൂറോളം കുടുംബങ്ങൾക്ക് നൽകാനുള്ളത് നിർമ്മിച്ചിട്ടുണ്ട്.
.

.
ആദ്യ വിൽപ്പന കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ അഡ്വ. കെ പ്രവീൺ കുമാർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷനായി. ജയ്കിഷ് എസ്.ആർ, കെ.ബീന, രോഷ്നി. പി.എം, ശ്രീധർശ്, നിതിക ലാലിഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ പി.ജി. ചിത്രേഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ പ്രവീണ ടി.സി നന്ദിയും പരഞ്ഞു.



