KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ ഞാറ്റുവേല ചന്ത ഒരുങ്ങി

.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ഒരുങ്ങി. തിരുവാതിര ഞാറ്റുവേല സമയത്ത് കൃഷി ചെയ്യാൻ പറ്റുന്ന ഫലവർഗ വിളകൾ മിതമായ നിരക്കിൽ ചന്തയിൽ ലഭ്യമാണ്. പന്തലായനി അഗ്രോ സർവീസ് സെന്റർ തൈകളും, മൂടാടി കാർഷിക കർമ്മസേന വളങ്ങളും ചന്തയിൽ ഒരുക്കിയിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അജയ് ബോസ് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുബൈദ കബീർ അദ്ധ്യക്ഷത വഹിച്ചു.
.
.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശശിധരൻ കുനിയിൽ, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു ഇല്ലത്ത്, ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഹഫ്സ മനാഫ്, സി ഡി എസ് ചെയർ പേഴ്‌സൺ സുധ, വാർഡ് മെമ്പർമാർ, കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി പി, കർഷർ എന്നിവർ സംസാരിച്ചു. 
.
.
കൃഷി ഓഫസർ ഹെന ഫാത്തിമ എം വി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മധുസൂദനൻ പി നന്ദിയും പറഞ്ഞു. കർഷകർ ഒട്ടു തൈകളായ പ്ലാവ്, മാവ്, റംബൂട്ടാൻ, പേര, സപ്പോട്ട, ചാമ്പ തുടങ്ങിയവയും സമ്പുഷ്ടീകരിച്ച ജൈവവളങ്ങളും ചകിരി ചോറ് കമ്പോസ്റ്റും മൂല്യ വർധിത ഉൽപ്പന്നങ്ങളും ചന്തയിൽ ലഭ്യമാണ്. ചന്ത 02-07-2026 നും തുടരും.
Share news
error: Content is protected !!