KOYILANDY DIARY

The Perfect News Portal

ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: അമ്പൂരിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. അമ്പൂരി കണ്ടംതിട്ട ജിബിന് ഭവനിൽ സെല്വ മുത്തു(52)വിനെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ കുട്ടമല സ്വദേശിനി സുമലതയെ പൊലീസ് അറസ്റ്റുചെയ്തു. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ സുമലതയാണ് ഭർത്താവ് കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നതായി അയൽവാസികളെ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ സെല്വമുത്തു ജോലിക്കിടെ വീണ് പരിക്കേറ്റ് കിടക്കുകയാണെന്നാണ് സുമലത പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സെല്‍വരാജിൻ്റെ കഴുത്തിലും തലയിലും ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സുമലതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചെങ്കിലും കാരണം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *