KOYILANDY DIARY

The Perfect News Portal

ഭക്തിയിലാറാടി കൊല്ലം ശ്രീ പിഷാരികാവ്

കൊയിലാണ്ടി: ഭക്തിയിലാറാടി കൊല്ലം ശ്രീ പിഷാരികാവ്. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി അഞ്ചാം ദിവസമായ ഇന്നു രാവിലെ നടന്ന കാഴ്ചശീവേലിക്ക് പതിവിൽ കവിഞ്ഞ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കലാമണ്ഡലം ശിവദാൻ്റെ മേള പ്രമാണത്തിൽ നൂറോളം വാദ്യ കലാകാരൻമാർ അണിനിരന്നു. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പനമണ്ണ ശശി മേള പ്രമാണിയാവും. രാത്രി .7 .30 ന് സ്റ്റാർ വോഴ്സിൻ്റെ നേതൃത്വത്തിൽ അനുഗ്രഹീത ഗായകൻ കൊല്ലം യേശുദാസ്, സീന രമേശ്, നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മെലഡി നൈറ്റ് അരങ്ങേറും. ഒരു ഇടവേളക്ക് ശേഷമാണ് കൊല്ലം യേശുദാസ് ഗാനമേളക്കായി സ്റ്റേജിൽ പാടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *