KOYILANDY DIARY

The Perfect News Portal

ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം ചെയ്തു

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രചരണാർത്ഥം കൊയിലാണ്ടി ജി.വി.എച്ച്.എസ്, വി.എച്ച്.എസ്.സി, എൻ.എസ്.എസ് വളണ്ടിയർമാർ തയ്യാറാക്കിയ ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഡയറി സംവിധാനം കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ആദ്യമായാണ്  നടപ്പിലാക്കുന്നത്. കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡണ്ട്. അഡ്വ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

ഹെയർസെക്കണ്ടറി പ്രിൻസിപ്പാൾ പി.വത്സല, എച്ച്.എം. ഉഷാകുമാരി, വി.സുചീന്ദ്രൻ, വി.എച്ച്.എസ്.എസി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, വി. സിന്ധു, കോടതി, ആരോഗ്യ വകുപ്പ്, ഫയർഫോഴ്സ്, പോലീസ്, പ്രത്ര പ്രവർത്തകർ, വ്യാപാരികൾ ആശാ പ്രവർത്തകർ തുടങ്ങിയവർക്ക് ഡയറി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *