KOYILANDY DIARY

The Perfect News Portal

കോവിഡ് കാലത്തെ സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് അനുവദിച്ചു നൽകണം 

കൊയിലാണ്ടി:  കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച മൂന്ന് മാസത്തെ വാടക ഇളവ് അനുവദിക്കണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ. സർക്കാർ പ്രഖ്യാപനം വന്ന ഉടനെ കൊയിലാണ്ടി മുസിപ്പൽ കൌൺസിൽ രണ്ട് മാസത്തെ ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. പക്ഷെ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി ഉൾപ്പെടെ ഉള്ളവർ പറയുന്നത് ഏപ്രിൽ മാസത്തെ പകുതി മെയ് മാസത്തെ പകുതി ഇങ്ങനെ ഒരു മാസത്തെ വാടക ഇളവേ നൽകാൻ സാധിക്കു എന്നാണ്.
ഈ വിഷയത്തിൽ കൗൺസിൽ പാസ്സാക്കിയ രണ്ട് മാസത്തെ വാടക ഇളവ് വ്യാപാരികൾക്ക് നൽകണമെന്ന് അവശ്യ പെട്ട് കൊയിലാണ്ടി മർച്ചന്റ്‌സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് നിവേദനം കൈമാറി. അമേത്ത് കുഞ്ഞഹമദ്, പി പി ഉസ്മാൻ, പി ചന്ദ്രൻ, അശോകൻ ആതിര, അസീസ് ഗ്ലോബൽ പാർക്ക് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *