KOYILANDY DIARY

The Perfect News Portal

ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മിനിബസ് രണ്ടു ട്രക്കുകളിലിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ ഡ്രൈവര്‍ കോട്ടയം സ്വദേശി സിറിയക് ജോസഫ്,​ കോട്ടയം സ്വദേശിയായ സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയും അഞ്ചു വയസുകാരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബക്കിംഗ്ഹാംഷെയറിലെ ന്യൂപോര്‍ട്ട് പാഗ്നെലിലെ എം1 ഹൈവേയില്‍ ശനിയാഴ്ചയായിരുന്നു അപകടം. ട്രക്കുകളുടെ ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരു മദ്യപിച്ചിരുന്നതായി സംശയമുണ്ട്,​ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സെപ്തംബര്‍ മൂന്നിന് സിറിയക് ജോസഫ് നാട്ടിലെത്താനിരിക്കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *