KOYILANDY DIARY

The Perfect News Portal

ആരും നിയമം കയ്യിലെടുക്കേണ്ട, അക്രമം നടത്തുന്നവരോട് ദയ കാണിക്കില്ല: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് രാ​മി​നെ​തി​രാ​യ കോ​ട​തി വി​ധി​യു​ടെ പേ​രി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.  നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിണ് അതീതരല്ല. നിയമം കയ്യിലെടുക്കുകയും അക്രമം നടത്തുകയും ചെയ്യുന്നത് ആരായാലും അവരോട് ദയ കാണിക്കില്ല.

മഹാത്മാ ഗാന്ധിയുടെയും ബുദ്ധന്റെയും നാടാണ് ഇന്ത്യ. ഈ നാട്ടില്‍ യാതൊരു വിധത്തിലുള്ള അക്രമങ്ങള്‍ക്കും സ്വീകാര്യത കിട്ടില്ലെന്ന് മോദി പറഞ്ഞു. റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35-ാമത് മന്‍ കി ബാത് സംപ്രേഷണമായിരുന്നു ഇത്. സെപ്റ്റംബര്‍ 5 ലെ അധ്യാപക ദിനത്തെക്കുറിച്ചും മോദി പരാമര്‍ശിച്ചു. ശാക്തീകരണത്തിനും, ലോകത്തെ നയിക്കാനുമുള്ള മാര്‍ഗ്ഗമാകട്ടെ വിദ്യാഭ്യാസമെന്ന് മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *