KOYILANDY DIARY

The Perfect News Portal

ബൈക്ക് മോഷണത്തിനിടെ യുവാവ് പോലീസ് പിടിയിലായി

കൊയിലാണ്ടി: ബൈക്ക് മോഷണത്തിനിടെ യുവാവ് പോലീസ് പിടിയിലായി. ബാലുശ്ശേരി, ഉണ്ണിക്കുളം ഊരിമണ്ണിൽ അസ് ലാഹ് (18) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട ബൈക്ക് മൂന്ന് പേർ ചേർന്ന് പൂട്ട് തകർത്ത് മോഷ്ടിക്കാൻ ശ്രമിക്കുന്നത് സമീപത്തെ കടയിലെ സി.സി.ടി.വി.യിൽ പതിയുകയായിരുന്നു.

തുടർന്ന് കൊയിലാണ്ടി പോലീസിനെ വിവരമറിയിക്കുകയും എസ്.ഐ.സജു എബ്രഹാം, ജൂനിയർ എസ്.ഐ.ഫസൽ, എ.എസ്.ഐ.ജയദാസ് എന്നിവർ എത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്ലാഹി നെ കോടതി റിമാന്റു ചെയ്തു. ഇയാളൊടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടിയൊളിച്ചു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ.സജു എബ്രഹാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *