KOYILANDY DIARY

The Perfect News Portal

എ.പി.ജെ.അബ്ദുൾ കലാം സാഹിത്യ ശ്രഷ്ഠ പുരസ്കാരം കൊയിലാണ്ടി സ്വദേശിക്ക്‌

കൊയിലാണ്ടി: ബഹുജന സാഹിത്യ അക്കാദമിയുടെ 2018ലെ എ.പി.ജെ.അബ്ദുൾ കലാം സാഹിത്യ ശ്രഷ്ഠ പുരസ്കാരം കൊയിലാണ്ടി സ്വദേശി ചന്ദ്രഗംഗയ്ക്ക് ലഭിച്ചു. കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ പുരസ്കാരം നൽകുന്നത്.

ചേർത്തല സെന്റ് മൈക്കിൾസ് കോളെജിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ സാഹിത്യകാരൻമാരുടെ സമ്മേളനത്തിൽ കവി.കുരീപ്പുഴ ശ്രീകുമാർ, ഫിലിപ്പോസ് തത്തംപള്ളി, രാജീവ് ആലുങ്കൽ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. 2017 ലെ പ്രൊഫ: ഹൃദയകുമാരി പുരസ്കാരവും, 2018ലെ നവോത്ഥാന ക്ഷാശ്രേഷ്ഠ പുരസ്കാരവും ചന്ദ്രഗംഗയ്ക്ക്ക്ക് ലഭിച്ചിരുന്നു. കൊയിലാണ്ടി വലിയമങ്ങാട് സ്വദേശിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *