KOYILANDY DIARY

The Perfect News Portal

ബൈക്ക് മിനിലോറിയിലിടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്ത് കാവിനു സമീപം ബൈക്ക് മിനിലോറിയിലിടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. കൈപ്പറന്പ് സ്വദേശി വിശാദ്, താഴത്ത് വടക്ക് സ്വദേശി വിമല്‍, മാങ്കൂട്ടം സ്വദേശി ചാള്‍സ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സമീപത്തെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങും വഴിയായിരുന്നു അപകടം. മൂന്നു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് മൂവരും. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *